28 JULY 2025

Sarika KP

Image Courtesy: Getty Images

ചിയ സീഡ് വെള്ളം രാത്രിയില്‍  ശീലമാക്കൂ;  ഗുണങ്ങള്‍ നിരവധി

ശരീരഭാ​രം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സൂപ്പര്‍ ഫുഡാണ് ചിയ സീഡ്. ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്.

ചിയ സീഡ്

മിക്കവരും രാത്രിയിൽ കുതിർത്ത് പ്രഭാതത്തില്‍ കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇതിനു പകരം രാത്രിയില്‍ ചിയ സീഡ് വാട്ടര്‍ കഴിക്കുന്നത് കുറേക്കൂടി ഗുണകരമാണ്.

 രാത്രിയില്‍ ശീലമാക്കൂ

ദഹനം, ഹൈഡ്രേഷന്‍ എന്നിവയുള്‍പ്പെടെ ശരീരം മെച്ചപ്പെടുന്നതിനായി രാത്രിയില്‍ ചിയ സീഡ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് സഹായിക്കും.

ഗുണങ്ങള്‍ നിരവധി 

ചിയ സീഡ്‌സില്‍ പ്രോട്ടീന്‍, ഒമേഗത്രീഎസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നു

ഭാരം കുറയ്ക്കാനും ചിയ സീഡ് പ്രധാന മാര്‍ഗമാണ്.കിടക്കുന്നതിന് മുന്‍പ് ചിയ സീഡ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്.

ഭാരം കുറയ്ക്കാൻ

 ഉറങ്ങും മുന്‍പ് ചിയ സീഡ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും മികച്ച ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കും.

മികച്ച ഉറക്കം

രാത്രിമുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ചിയ സീഡ് ചേര്‍ത്ത വെള്ളം രാത്രി കിടക്കും മുന്‍പ് കുടിക്കുന്നത് സഹായിക്കും.

ജലാംശം നിലനിര്‍ത്താൻ

ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ് ചിയ സീഡ്. ശരീരത്തിലെ അനാവശ്യമായ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഒരുപരിധി വരെ ഇത് സഹായിക്കും. 

നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍