28 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
രാവിലെ വെറുംവയറ്റിൽ ഇളം ചൂടുവെള്ളത്തിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നൽകുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്.
വിറ്റാമിനുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഈ പാനീയം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എങ്ങനെയൊക്കെ സഹായിക്കുമെന്ന് നോക്കാം.
മെച്ചപ്പെട്ട ദഹനം, തിളങ്ങുന്ന ചർമ്മം, മലബന്ധം ഒഴിവാക്കുന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് നിങ്ങൾക്ക് നെയ്യൊഴിച്ച വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നത്.
രാവിലെ നെയ്യ് വെള്ളം കുടിച്ചാൽ കുടലിന് നല്ലതാണ്. ഇത് വിട്ടുമാറാത്ത മലബന്ധം, ഗ്യാസ് മൂലമുള്ള വയറുവീർക്കൽ എന്നിവ പരിഹരിക്കുന്നു.
നെയ്യിലുള്ള ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ദീർഘനേരം വിശപ്പ് ശമിപ്പിക്കാനും സഹായിക്കുന്നു.
ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ അര ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കി വേണം വെറുംവയറ്റിൽ കുടിക്കാൻ. ദിവസവും ഒരു സ്പൂണിൽ കൂടുതൽ നെയ്യ് കഴിക്കരുത്.
സന്ധികളിലെ വേദന കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ ലളിതമായ ശീലത്തിലൂടെ സാധിക്കും.