25 January 2026

Nithya V

തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക് 

Image Credit: Getty Images

ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തൈര്. പ്രോബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ തൈര് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

തൈര്

എന്നാൽ തൈര് എല്ലാവർക്കും കഴിക്കാമോ എന്ന സംശയവും പലർക്കുമുണ്ട്. കൂടാതെ, തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാമോ?

സംശയം

സന്ധിവാതമോ പേശീവേദനയോ ഉള്ളവർ തൈര് അമിതമായി കഴിക്കുന്നത് വേദന വർദ്ധിപ്പിക്കാൻ കാരണമായേക്കാം.

സന്ധിവാതം

ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർ തൈര് ഉപയോഗിക്കുന്നത് നിയന്ത്രിക്കണം, പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.

ആസ്ത്മ

ദഹനശേഷി വളരെ കുറഞ്ഞവർ പുളിച്ച തൈര് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അസിഡിറ്റിക്കും വയറെരിച്ചിലിനും കാരണമാകും.

ദഹനശേഷി

സോറിയാസിസ് അല്ലെങ്കിൽ മറ്റ് ചർമ്മരോഗങ്ങൾ ഉള്ളവർ ആയുർവേദ വിദഗ്ധരുടെ ഉപദേശപ്രകാരം മാത്രം തൈര് ഉപയോഗിക്കുക.

സോറിയാസിസ്

പകൽ സമയമാണ് തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യം. കൂടാതെ ഉച്ചയ്ക്ക് ശേഷം തൈര് കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകുന്നു.

സമയം

എന്നാൽ, രാത്രിയിൽ തൈര് കഴിക്കുന്നത് അത്ര നല്ലതല്ല. രാത്രിയിൽ ശരീരത്തിൽ കഫം വർദ്ധിക്കാൻ തൈര് കാരണമായേക്കാം.

രാത്രി