27 January 2026
Aswathy Balachandran
Image Courtesy: Getty/Unsplash
ഗ്രീൻ ടീയിലെ ടാനിനുകൾ വയറ്റിൽ അസിഡിറ്റി വർദ്ധിപ്പിക്കും. ഇത് ദഹനക്കേട്, ഓക്കാനം, വയറിൽ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
ഭക്ഷണത്തിന് പിന്നാലെ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തും. ഇത് വിളർച്ചയ്ക്ക് കാരണമായേക്കാം.
ഗ്രീൻ ടീ വെള്ളത്തിലിട്ട് തിളപ്പിക്കരുത്. വെള്ളം തിളപ്പിച്ച ശേഷം ചൂട് 80 ഡിഗ്രി മുതൽ 85 ഡിഗ്രി സെൽഷ്യസ് വരെയാകുമ്പോൾ ഗ്രീൻ ടീ ബാഗ് അല്ലെങ്കിൽ ഇലകൾ ചേർക്കണം
അമിതമായി ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
ഇതിലെ കഫീൻ ഉറക്കചക്രത്തെ ബാധിക്കും. രാത്രി വൈകി ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.
രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗ്രീൻ ടീ ഉപയോഗിക്കുക.
ഒരു ടീ ബാഗ് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ചായയുടെ രുചിയും ഔഷധ ഗുണങ്ങളും നഷ്ടപ്പെടുത്തും.
വെള്ളം തിളപ്പിച്ച ശേഷം താപനില അല്പം കുറഞ്ഞാൽ മാത്രം ഗ്രീൻ ടീ ചേർക്കുക. ഇത് കയ്പ്പ് ഒഴിവാക്കാനും പോഷകങ്ങൾ നിലനിർത്താനും സഹായിക്കും.