26 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് നെയ്യ്. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ചില തെറ്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
നെയ്യ് പാചകത്തിന് ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
നെയ്യ് ഒരിക്കലും അമിതമായി ചൂടാക്കരുത്. നെയ്യ് പുകയുന്ന അവസ്ഥ വരെ അമിതമായി ചൂടാക്കിയാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടും.
നെയ്യും തൈരും ഒരേസമയം കഴിക്കുന്നത് നിങ്ങൾക്ക് ദഹനപ്രശ്നങ്ങൾക്കും അസിഡിറ്റിക്കും കാരണമാകും. അതിനാൽ സൂക്ഷിക്കുക.
മറ്റ് എണ്ണകൾക്കൊപ്പം നെയ്യ് ചേർക്കരുത്. ഇത് കൂടുതൽ ചൂടാകാനും നെയ്യിലെ രുചി നഷ്ടമാകാനും കാരണമാകും. കൂടാതെ ദഹന പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.
ഒരു ദിവസം 1 മുതൽ 2 സ്പൂൺ വരെ നെയ്യ് ഉപയോഗിക്കുന്നതാണ് ഉചിതം. അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിക്കാനും ശരീരഭാരം കൂടാനും കാരണമായേക്കാം.
രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.