നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു മികച്ച പ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.
നാരുകളാൽ സമ്പുഷ്ടമായ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ്.
പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു.
തിളക്കമുള്ള ചർമ്മത്തിനും, പ്രായമാകുന്നതിന്റെ വിവിധ ലക്ഷണങ്ങളെ ചെറുക്കാനും ഇഞ്ചി വെള്ളം മികച്ചതാണ്.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കാനും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇഞ്ചി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.