കുരുമുളകിൻ്റെ ആരോഗ്യ ഗുണങ്ങളറിയാം

03 May 2025

Abdul Basith

Pic Credit: Freepik

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന് പല ആരോഗ്യഗുണങ്ങളുണ്ട്. ഈ ആരോഗ്യഗുണങ്ങളിൽ ചിലത് നമുക്ക് പരിശോധിക്കാം.

കുരുമുളക്

ദഹനരസങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്താൻ കുരുമുളകിന് സാധിക്കും. ഇത് പോഷകങ്ങൾ വേഗം വലിച്ചെടുത്ത് ദഹനത്തെ സഹായിക്കും.

ദഹനം

വെളുത്ത രക്താണുക്കളുടെ എണ്ണവും മികവും മെച്ചപ്പെടുത്താനും കുരുമുളകിന് കഴിവുണ്ട്. ഇത് പലതരം അസുഖങ്ങളിൽ നിന്ന് തടയും.

വെളുത്ത രക്താണുക്കൾ

കുരുമുളകിൽ അടങ്ങിയിട്ടുള്ള പൈപ്പറിൻ എന്ന പദാർത്ഥം മെറ്റാബോളിസം വർധിപ്പിക്കും. ഇതിലൂടെ ഭാരനിയന്ത്രണത്തിന് സഹായകമാവും.

ഭാരനിയന്ത്രണം

പൈപ്പറിന് മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവുമുണ്ട്. ഇത് അൽഷൈമേഴ്സ് അടക്കമുള്ള അസുഖങ്ങളിൽ നിന്ന് തടയും.

മസ്തിഷ്കാരോഗ്യം

ശരീരത്തിലുടനീളമുള്ള ഇൻഫ്ലമേഷൻ മാറ്റാൻ കുരുമുളകിന് കഴിയും. ഇതുവഴി ആർത്രൈറ്റിസ് അഥവാ സന്ധിവാതം പരിഹരിക്കാനാവും.

ഇൻഫ്ലമേഷൻ

കുരുമുളകിലുള്ള ആൻ്റിഓക്സിഡൻ്റ്, ആൻ്റിബാക്ടീരിയൽ ഉത്പന്നങ്ങൾ ഇൻഫ്ലമേഷൻ കുറച്ച് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ചർമ്മസംരക്ഷണം

കുരുമുളക് ഉപയോഗിക്കുന്നത് വഴി ശ്വാസകോശാരോഗ്യം മെച്ചപ്പെടും. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഇത് തടയും.

ശ്വാസകോശാരോഗ്യം