05 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
ഈന്തപ്പഴത്തിന്റെ ആരോഗ്യവും ഊർജ്ജവും പ്രദാനം ചെയ്യുന്ന ഗുണത്തെ ചെറുതായി കാണാൻ സാധിക്കില്ല. ശരിയായ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.
വൈറ്റമിനുകളും, പ്രോട്ടീനും, നാരുകളും അടങ്ങിയിരിക്കുന്ന ഈന്തപ്പഴം പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ്. എല്ലാ ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് വളരെ നല്ലതാണ്.
നട്സുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ഈന്തപ്പഴം നെയ്യിൽ കുതിർത്ത് കഴിക്കുന്നതിൻ്റെ ഗുണങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ?
ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. നാരുകൾ ഉള്ളതിനാൽ ദഹനത്തിനും മലബന്ധ പ്രശ്‌നം ഒഴിവാക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് കുടലുകളെ സുഗമമായി പ്രവർത്തിപ്പിക്കാനും മലവിസർജ്ജനം എളുപ്പമാക്കാനും സഹായിക്കുന്നു.
ദിവസവും നെയ്യിൽ മുക്കിയോ അല്പ നേരെ കുതിർത്തോ ഈന്തപ്പഴം കഴിക്കുന്നത് അധിക പോഷകങ്ങളോടൊപ്പം സമീകൃതാഹാരം നൽകുകയും ചെയ്യും.
വൈറ്റമിനുകളായ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയവ ഈന്തപ്പഴത്തിലുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് ഇവയിലുണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇവ നല്ലതാണ്. നെയ്യ് നല്ല കൊഴുപ്പായതിനാൽ നല്ല കൊളസ്ട്രോളിനെ നിലനിർത്തും.