05 December 2025
Jayadevan A M
Image Courtesy: Getty
കറികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മഞ്ഞള്‍പ്പൊടി. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്
ചിലപ്പോള്‍ കടകളില്‍ നിന്നു നാം മേടിക്കുന്ന മഞ്ഞള്‍പ്പൊടിയില്‍ മായമുണ്ടാകാം. അത് കണ്ടെത്താനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി പതുക്കെ ഇടുക. ഇളക്കാതെ അത് അനക്കാതെ വയ്ക്കുക.
ഏകദേശം 15 മിനിറ്റിന് ശേഷം അത് നോക്കുക. നല്ല മഞ്ഞള്‍പ്പൊടി ഗ്ലാസിന്റെ അടിയില്‍ ഊറിക്കൂടും. വെള്ളത്തിന് നേരിയ നിറമാകും.
മായം കലര്‍ന്ന പൊടിയാണെങ്കില്‍ അടിയില്‍ ഊറിക്കൂടില്ല. അത് വെള്ളത്തില്‍ ലയിച്ചുചേരും. വെള്ളത്തിന് കടും മഞ്ഞനിറമോ, ചുവപ്പ് കലര്‍ന്ന നിറമോ ആകും.
ടെസ്റ്റ് ട്യൂബിലോ, ചെറിയ പാത്രത്തിലോ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഇടുക. അതിലേക്ക് ഏതാനും തുള്ളി നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക
ഈ ലായനി നന്നായി കുലുക്കുക. പിങ്കോ, അല്ലെങ്കില്‍ വയലറ്റ് നിറമോ ആയി ഇത് മാറിയാല്‍ മെറ്റാനില്‍ യെല്ലോ എന്ന മായം അതിലുണ്ട്.
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി വെള്ളത്തിൽ തിളപ്പിക്കണം. കുറച്ചു തുള്ളി അയഡിന്‍ ലായനി ഇതിലേക്ക് ചേര്‍ക്കുക. നീല നിറമായി മാറിയാല്‍ അതില്‍ അന്നജത്തിന്റെ സാന്നിധ്യമുണ്ടാകാം