04 Aug 2025
Nithya V
Image Credit: Unsplash
ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നാം. ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചും വ്യായാമം ചെയ്തുമൊക്കെയാണ് നാം ആരോഗ്യം സംരക്ഷിക്കുന്നത്.
എന്നാൽ വെറുതെ ഒന്ന് നടക്കുന്നതിലൂടെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും, വിശ്വാസം വരുന്നില്ലേ? ഇതൊന്ന് വായിക്കൂ...
ദിവസവും 30 മിനിറ്റ് നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പതിവായി നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കുമെന്ന് പറയുന്നു.
അതുപോലെ ദിവസവും മുപ്പത് മിനിറ്റ് നടക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
കൂടാതെ ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും പതിവായി മുപ്പത് മിനിറ്റ് നടക്കുന്നതിലൂടെ കഴിയും.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കൂടാതെ പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഗുണകരമാണ്.