04 Aug 2025
Nithya V
Image Credit: Unsplash
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഇലക്കറിയാണ് ചീര. സാധരണയായി ചുവപ്പ്, പച്ച നിറങ്ങളിലുള്ള ചീരയാണ് നമുക്ക് ലഭ്യമാകുന്നത്. ഗ്യം .
എന്നാൽ ഇവയിൽ ആരോഗ്യത്തിന് ഗുണകരം ചുവന്ന ചീരയാണോ, അതോ പച്ച ചീരയാണോ? ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.
ചുവന്ന ചീരയും പച്ച ചീരയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവയിലുള്ള ഓക്സലേറ്റുകളുടെ അളവാണ്.
പച്ച ചീരയിൽ നിന്ന് വ്യത്യസ്തമായി ചുവന്ന ചീരയിൽ ഓക്സലേറ്റുരളൊന്നും അടങ്ങിയിട്ടില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അതിനാൽ വൃക്കയിൽ കല്ല് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തിരഞ്ഞെടുക്കാവുന്നതാണ്.
കൂടാതെ ചുവന്ന ചീരയിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതേസമയം പച്ച ചീരയിൽ വിറ്റാമിൻ സി കൂടുതലായി കാണപ്പെടുന്നു.
ഇവ രണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം ചീരയിൽ അടങ്ങിയിട്ടുണ്ട്. കലോറി കുറവാണ്.
ചീര രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.