August 4 2025

SHIJI MK

Image Courtesy: Unsplash/Pexels/Getty Images

എയര്‍ ഫ്രയര്‍  അങ്ങനെ വെറുതേ ഉപയോഗിക്കല്ലേ;  ഇക്കാര്യം ശ്രദ്ധിക്കൂ

അടുക്കളയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് എയര്‍ ഫ്രയര്‍. എന്നാല്‍ അത് അങ്ങനെ തോന്നിയത് പോലെ ഉപയോഗിക്കാനുള്ള ഒന്നല്ല. ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

എയര്‍ ഫ്രയര്‍

എയര്‍ ഫ്രയറിന്റെ ബാസ്‌ക്കറ്റില്‍ ഒരിക്കലും നിറയെ ഭക്ഷണം വെക്കരുത്. ഇത് ഭക്ഷണം പാകമാകാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതിന് കാരണമാകും.

ബാസ്‌ക്കറ്റ്

എല്ലാ എയര്‍ ഫ്രയറുകളും ഒരുപോലെയല്ല. ഓരോ ഉത്പന്നങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ ഓരോ മോഡല്‍ അനുസരിച്ചും അത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

വ്യത്യസ്തം

ഉപയോഗം കഴിഞ്ഞതിന് ശേഷം എയര്‍ ഫ്രയര്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ശരിയായ രീതിയില്‍ വൃത്തിയാക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ എല്ലാം തന്നെ നീക്കം ചെയ്യുക.

വൃത്തി

വ്യത്യസ്തമായ വലുപ്പങ്ങളില്‍ എയര്‍ ഫ്രയറുകള്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള വലുപ്പം തിരഞ്ഞെടുക്കുകയും അത് വാങ്ങിക്കുകയും ചെയ്യുക.

ആവശ്യം

ജലാംശം അധികമായുള്ള ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും എയര്‍ ഫ്രയറില്‍ പാകം ചെയ്യരുത്. ഇത് ഭക്ഷണം ശരിയായ രീതിയില്‍ പാകമാകുന്നതിന് വെല്ലുവിളിയാകും.

ജലാംശം

ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് തന്നെ എയര്‍ ഫ്രയര്‍ 2 മിനിറ്റ് ചൂടാക്കണം. നന്നായി ചൂടായതിന് ശേഷം മാത്രമേ ഭക്ഷണം പാകം ചെയ്യാന്‍ പാടുള്ളൂ.

ചൂടാക്കാം

ഒരിക്കലും ചുമരുകളോട് ചേര്‍ത്ത് എയര്‍ ഫ്രയര്‍ വെക്കരുത്. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ അമിതമായി ചൂട് പുറന്തള്ളുന്നു. അതിനാല്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം വെക്കാന്‍.

അകലം