20 MAY 2025

TV9 MALAYALAM

ഗ്രാമ്പൂ ഇട്ടൊരു ചായ കുടിച്ചാലോ! അതിൻ്റെ ​ഗുണം വേറെ തന്നെ.

Image Courtesy: FREEPIK

ഗ്രാമ്പൂ അഥവാ കരയാമ്പൂ കറികളിലും മറ്റും ചേർക്കുന്ന ഒരു സു​ഗന്ധവ്യഞ്ജനമാണ്. എന്നാൽ രുചിക്ക് മാത്രമല്ല ​ഗുണത്തിലും ​ഗ്രാമ്പൂ കേമനാണ്.

ഗ്രാമ്പൂ

ഗ്രാമ്പൂ ചായയുടെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ കാരണം നമുക്ക് ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

ഗ്രാമ്പൂ ചായ

ഗ്രാമ്പൂവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പ്രതിരോധശേഷി

ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ ഗ്രാമ്പൂ ചായ സഹായിക്കും. ദഹനക്കേട്, വയറു വീർക്കൽ, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും.

ഗ്യാസ്

ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ മോണയിലെ വീക്കം കുറയ്ക്കാനും, പല്ലുവേദന ശമിപ്പിക്കാനും, വായിലെ ബാക്ടീരിയകളെ അകറ്റാനും സഹായിക്കും.

യൂജെനോൾ

യൂജെനോൾ മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ ഇല്ലാതാക്കാനും കഫം നീക്കാനും ഗ്രാമ്പൂ ചായ സഹായിക്കും. കൂടാതെ അണുബാധകളെ ചെറുക്കുകയും ചെയ്യും.

കഫം നീക്കാൻ

​ഗ്രാമ്പുവിന് വീക്കം തടയാനും കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. കൂടാതെ വിട്ടുമാറാത്ത ആർത്രൈറ്റിസിനും നല്ലൊരു പരിഹാരമാണ് ഇത്.

ആർത്രൈറ്റിസ്

ഇത് രക്തം ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കും. ഇഞ്ചിയുമായി സംയോജിപ്പിക്കുമ്പോൾ പ്രമേഹ വിരുദ്ധ ഗുണങ്ങളും ഉണ്ട്.

പ്രമേഹം