21 MAY 2025

SHIJI MK

Image Courtesy: Freepik

ഇവ കഴിച്ചാല്‍ മുടി കൊഴിയും ഉറപ്പ്

തലമുടി വളരുന്നതിനായി നമ്മള്‍ നിരവധി ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ മുടി കൊഴിയുന്നതിന് കാരണമാകുന്നുണ്ട്.

മുടി

പഞ്ചസാര അടങ്ങിയ പാനീയങ്ങളും റിഫൈന്‍ഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് മുടികൊഴിച്ചിലിന് വഴിവെക്കും.

പഞ്ചസാര

എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങളിലുള്ള അനാരോഗ്യകരമായ കൊഴുപ്പ് തലമുടി കൊഴിയുന്നതിന് വഴിവെക്കും.

വറുത്തത്

മുടിയെ വളരെയധികം ദോഷകരമായി ബാധിക്കുന്ന മറ്റൊന്നാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. ഇവയും കഴിക്കാതിരിക്കാം.

കാര്‍ബോഹൈഡ്രേറ്റ്

ഉയര്‍ന്ന അളവില്‍ ഉപ്പ് ശരീരത്തിലെത്തുന്നതും നല്ലതല്ല. ഇവയും നിങ്ങളുടെ മുടി കൊഴിഞ്ഞുപോകുന്നതിന് വഴിവെക്കുന്നതാണ്.

ഉപ്പ്

ഇന്ന് എല്ലാവര്‍ക്കും പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ ഇവ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

സംസ്‌കരിച്ചവ

കാപ്പി കുടിക്കാറുണ്ടോ? കഫൈന്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നതും നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

കാപ്പി

അമിതമായി മദ്യപിക്കുന്നത് നമ്മുടെ ശരീരത്തിനെ പോലെ തന്നെ നമ്മുടെ മുടിക്കും അത്ര നല്ലതല്ല.

മദ്യം