6 March 2026

Nithya V

അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം

 Image Courtesy: Getty Images

നിങ്ങളുടെ വീടിനുള്ളിൽ വളർത്താൻ കഴിയുന്ന ഏറ്റവും മനോഹരമായ ഇൻഡോർ പ്ലാന്റുകളിൽ ഒന്നാണ് പീസ് ലില്ലി.

പീസ് ലില്ലി

വീടിന്റെ ഉമ്മറത്തോ ലിവിംഗ് റൂമിലോ മാത്രമല്ല, നിങ്ങളുടെ അടുക്കളയിലും പീസ് ലില്ലി വളർത്തുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്ന് അറിയാമോ?

ഗുണങ്ങൾ

ഇവ അടുക്കളയിൽ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, ഗ്യാസ് അടുപ്പുകളിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് എന്നിവയെ വലിച്ചെടുക്കും.

വലിച്ചെടുക്കും

അടുക്കളയിൽ സാധാരണയായി ഈർപ്പം കൂടുതലായിരിക്കും. വായുവിലെ അധിക ഈർപ്പം വലിച്ചെടുക്കാൻ പീസ് ലില്ലിക്ക് സാധിക്കും.

ഈർപ്പം

ഇതിലൂടെ അടുക്കളയിലെ ചുവരുകളിലും മറ്റും പൂപ്പൽ പിടിക്കുന്നത് തടയാൻ സഹായിക്കുന്നു. അതുപോലെ ദുർഗന്ധവും അകറ്റുന്നു.

ദുർഗന്ധം

അടുക്കളയുടെ ഭംഗി വർദ്ധിപ്പിക്കാൻ പീസ് ലില്ലിയുടെ പച്ചപ്പും വെളുത്ത പൂക്കളും സഹായിക്കും. ഇത് ഒരു പോസിറ്റീവ് എനർജി നൽകുന്നതാണ്.

പോസിറ്റിവിറ്റി

മറ്റ് പല ഇൻഡോർ പ്ലാന്റുകളെയും അപേക്ഷിച്ച് പീസ് ലില്ലിക്ക് സൂര്യപ്രകാശം കുറച്ചു മതി. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വെക്കാം.

സൂര്യപ്രകാശം

അതുപോലെ, കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും  തൊടാൻ കഴിയാത്ത ഉയരത്തിൽ വെക്കാൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക