5 March 2026

Nithya V

30 ദിവസത്തിനുള്ളിൽ വിളവ് തരുന്ന പച്ചക്കറികൾ

 Image Courtesy: Getty Images

അല്പം വെയിൽ ലഭിക്കുന്ന ഒരു ചെറിയ ബാൽക്കണി ഉണ്ടെങ്കിൽ വിഷമില്ലാത്ത പച്ചക്കറികൾ നമുക്ക് വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാം.

പച്ചക്കറികൾ

വെറും മുപ്പത് ദിവസത്തിനുള്ളിൽ വിളവ് തരുന്ന ചില പച്ചക്കറികളെയും അവയെ പരിചരിക്കേണ്ട വിധവും പരിചയപ്പെട്ടാലോ.....

30 ദിവസം

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും എളുപ്പത്തിൽ വളർത്താവുന്നതാണ് ചീര. 25 മുതൽ 30 ദിവസത്തിനുള്ളിൽ ഇലകൾ പാകമാകും.

ചീര

മുളകിന്റെ വിത്തുകൾ പാകി ഏകദേശം ഒരു മാസത്തിനുള്ളിൽ തന്നെ ചെടി പുഷ്പിക്കാനും കായ്കൾ ഉണ്ടാകാനും തുടങ്ങും.

മുളക്

അടുക്കളയിലെ മല്ലി വിത്തുകൾ ഉപയോഗിച്ച് തന്നെ മല്ലിയില വളർത്താം. വിത്തുകൾ പാകി രണ്ടാഴ്ച കൊണ്ട് തന്നെ മുളകൾ വരും.

മല്ലിയില

ഹൈബ്രിഡ് ഇനം വെണ്ട വിത്തുകൾ ഉപയോഗിക്കുകയാണെങ്കിൽ 30-40 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം.

വെണ്ട

മണ്ണിനടിയിൽ വളരുന്ന പച്ചക്കറികളിൽ ഏറ്റവും വേഗത്തിൽ വിളവ് നൽകുന്ന ഒന്നാണ് മുള്ളങ്കി, അല്ലെങ്കിൽ റാഡിഷ്.

റാഡിഷ്

വിത്ത് പാകി ഏകദേശം 25 മുതൽ 30 ദിവസത്തിനുള്ളിൽ ഇവ പറിച്ചെടുക്കാം. ആഴമുള്ള ചട്ടികൾ ഇതിനായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

വിത്ത്