3 March 2026

Nithya V

സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?

 Image Courtesy: Getty Images

ഇന്ന് മിക്കപേരുടെയും വീടുകളിൽ കാണുന്ന ഒരു ഇൻഡോർ ചെടിയാൻ സ്നേക്ക് പ്ലാന്റ്. എന്നാൽ പേര് കേൾക്കുമ്പോൾ പലരിലും ഉയരുന്ന പ്രധാന ചോദ്യമുണ്ട്.

സ്നേക്ക് പ്ലാന്റ്

ഈ ചെടി വീട്ടിൽ വളർത്തിയാൽ പാമ്പുകൾ വരുമോ? എന്ന്. സ്നേക്ക് പ്ലാന്റിന് ശരിക്കും പാമ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ?

പാമ്പ്

ഇലകളുടെ ആകൃതിയും അതിലെ വരകളും പാമ്പിന്റെ തൊലിയോട് സാമ്യമുള്ളതാണ്. ഈ രൂപസാദൃശ്യം കാരണമാണ് ഇതിന് 'സ്നേക്ക് പ്ലാന്റ്' എന്ന പേര് ലഭിച്ചത്.

സാമ്യം

സ്നേക്ക് പ്ലാന്റ് വളർത്തുന്നത് കൊണ്ട് വീട്ടിലേക്ക് പാമ്പുകൾ ആകർഷിക്കപ്പെടില്ല. ഈ ചെടിയും പാമ്പുകളും തമ്മിൽ രൂപസാദൃശ്യം അല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ല.

ആകർഷിക്കില്ല

വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും രാത്രികാലങ്ങളിൽ ഓക്സിജൻ പുറത്തുവിടാനും കഴിവുള്ള ചെടിയാണിവ.

വിഷാംശം

ഫോർമാൽഡിഹൈഡ്, ടൊളുവിൻ തുടങ്ങിയ വിഷവാതകങ്ങളെ വായുവിൽ നിന്ന് നീക്കം ചെയ്യാൻ ഇവയ്ക്ക് കഴിവുണ്ട്.

വായു

വെള്ളവും വെളിച്ചവും കുറച്ചു മതിയെന്നതിനാൽ ജോലിക്ക് പോകുന്നവർക്കും തിരക്കുള്ളവർക്കും വളർത്താൻ ഏറ്റവും അനുയോജ്യമാണിത്.

വെള്ളം

ഇലകൾ മുറിച്ചു നട്ടോ അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ നിന്ന് വരുന്ന പുതിയ തൈകൾ മാറ്റിവെച്ചോ പുതിയ ചെടികൾ ഉണ്ടാക്കാവുന്നതാണ്.

ചെടി