01 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
അടുക്കളയുടെ ഭംഗി കൂട്ടാനും വായു ശുദ്ധീകരിക്കാനും ഇൻഡോർ പ്ലാന്റുകൾ വച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ എല്ലാത്തരം ചെടികളും നല്ലതല്ല.
അടുക്കളയിൽ വയ്ക്കാൻ കറ്റാർവാഴ നല്ലതാണ്. പാചകത്തിനിടെയുണ്ടാകുന്ന പൊള്ളലുകൾക്ക് ഉടനടി ആശ്വാസം നൽകാനും കറ്റാർവാഴ ജെൽ സഹായിക്കും.
അടുക്കളയിലെ വിഷവായുവിനെ നീക്കം ചെയ്യാൻ സ്നേക്ക് പ്ലാൻ്റ് മിടുക്കനാണഅ. നൈട്രജൻ ഓക്സൈഡിനെ ആഗിരണം ചെയ്ത് വായു ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റ് സഹായിക്കും.
അടുക്കളയിലെ പുകയും രൂക്ഷഗന്ധവും മാറ്റാൻ സ്പൈഡർ പ്ലാന്റ് വയ്ക്കാം. വായുവിലെ കാർബൺ മോണോക്സൈഡ് നീക്കം ചെയ്യാനും ഇവയ്ക്ക് സാധിക്കും.
അടുക്കളയിലെ എവിടെ വേണമെങ്കിലും മണി പ്ലാന്റ് വളർത്താം. ഇത് വായുവിനെ ശുദ്ധീകരിക്കുക മാത്രമല്ല, നിങ്ങളുടെ അടുക്കള കൂടുതൽ സുന്ദരമാക്കുകയും ചെയ്യും.
പുതിന, മല്ലിയില, തുളസി എന്നിവ അടുക്കളയിൽ വളർത്തുന്നത് വായു ശുദ്ധമാക്കുന്നു. ആവശ്യമുള്ളപ്പോൾ പാചകത്തിന് ഫ്രഷ് ആയി ഉപയോഗിക്കുകയും ചെയ്യാം.
അടുക്കളയിൽ ഈർപ്പം കൂടുതലായതിനാൽ ചെടികൾക്ക് ഇടയ്ക്കിടെ വെള്ളം നൽകരുത്. കൂടാതെ ഗ്യാസ് സ്റ്റൗവിന് അരികിലായി ഒരു ചെടിയും വയ്ക്കരുത്.