13 May 2025
Nithya V
Image Courtesy: Freepik
ഐസ് ഉപയോഗിച്ച് പതിവായി മുഖത്ത് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതിലൂടെ ലഭിക്കുന്ന ചില ഗുണങ്ങൾ പരിചയപ്പെടാം.
മുഖത്ത് ഐസ് മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള കറുപ്പും വീക്കവും കുറയ്ക്കുകയും ചെയ്യുന്നു.
മുഖത്തെ രക്തയോട്ടം വർധിപ്പിച്ച് മുഖത്തിന്റെ തിളക്കം കൂട്ടാനും പതിവായി ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സഹായിക്കും.
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
കൂടാതെ, മുഖത്തിന് തണുപ്പ് നൽകുമ്പോൾ എൻഡോർഫിൻസ് ഉത്പാദനം വർധിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ഐസ് മസാജ് ചെയ്യുന്നത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും. ഇത് മുഖത്തെ സുഷിരങ്ങൾ ചുരുക്കാനും ഗുണം ചെയ്യും.
ഐസ് മസാജ് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും മുഖത്തെ ചുളിവുകളും പാടുകളും മാറ്റുകയും ചെയ്യുന്നു.
മുഖത്തെ അണുക്കളെ നശിപ്പിക്കാനും ഇത് നല്ലതാണ്. മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഐസ് മസാജ് മികച്ച ഓപ്ഷനാണ്.