13 May 2025

TV9 MALAYALAM

കുട്ടികള്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരുന്നത് എന്തുകൊണ്ട്‌?

Image Courtesy: Freepik

കുട്ടികള്‍ക്ക്, പ്രത്യേകിച്ച് ഡേകെയറിലും മറ്റു പോകുന്നവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരുന്നത് സാധാരണമാണ്‌

ജലദോഷം

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇന്ത്യയിൽ അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ വളരെ കൂടുതലാണ്

പഠനം

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ, പ്രതിരോധശേഷി വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇങ്ങനെ സംഭവിക്കാമെന്ന് ശിശുരോഗവിദഗ്ധന്‍ ഡോ. വിക്രം ഗഗ്നേജ ഒരു മാധ്യമത്തോട് പറഞ്ഞു

കാരണങ്ങൾ

മറ്റുള്ളവരുമായുള്ള സമ്പര്‍ക്കവും ഒരു കാരണമാകാമെന്ന് ഒരു ഡോ. വിക്രം ഗഗ്നേജ ദേശീയ മാധ്യമത്തോട് പറഞ്ഞു.

സമ്പർക്കം

മലിനീകരണം, മറ്റുള്ളവരുടെ പുകവലി, ശുചിത്വക്കുറവ് എന്നിവയും കാരണങ്ങളാകാമെന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു

പാരിസ്ഥിതിക ഘടകങ്ങൾ

വിറ്റാമിൻ എ, സി, ഡി, അല്ലെങ്കിൽ സിങ്ക് എന്നിവയുടെ കുറഞ്ഞ അളവ് രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തും.

പോഷകാഹാരക്കുറവ്

അപൂർവ്വമായി, പക്ഷേ ചില കുട്ടികൾക്ക് പ്രാഥമിക രോഗപ്രതിരോധ ശേഷിക്കുറവ് ഉണ്ടാകാം. ഇതും കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു

രോഗപ്രതിരോധ ശേഷിക്കുറവ്

ഈ ലേഖനം പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഇതിലെ അവകാശവാദങ്ങള്‍ TV9 Malayalam സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടുക

നിരാകരണം