13 MAY 2025
SHIJI MK
Image Courtesy: Freepik
ഇന്ന് നിരവധി സ്ത്രീകള്‍ പോളിസിസ്റ്റിക് ഒവേറിയന്‍ സിഡീസ് അഥവ പിസിഒഡി പ്രശ്‌നം നേരിടുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം.
പിസിഒഡി ഉള്ളവര്‍ നിരവധി ഭക്ഷണങ്ങളോട് നോ പറഞ്ഞേ മതിയാകൂ. ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തതെന്ന് നോക്കാം.
വൈറ്റ് ബ്രെഡ്, പാസ്ത, ബേക്ക്ഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്.
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലത്. ഇവയില്‍ അടങ്ങിയ അനാരോഗ്യകരമായ കൊഴുപ്പ് ശരീരഭാരം വര്‍ധിപ്പിക്കുന്നു.
സോയ ഉത്പന്നങ്ങള്‍ കഴിക്കുന്നതിനും നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം.
സോഡ, എനര്‍ജി ഡ്രിങ്കുകള്‍, മറ്റ് മധുര പാനീയങ്ങള്‍ തുടങ്ങിയ രക്തത്തതിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. ഇതും ഭാരം വര്‍ധിക്കാന്‍ കാരണമാകും.
കൂടാതെ പാല്‍, ചീസ് എന്നിവ കഴിക്കുന്നത് പിസിഒഡി ഉള്ളവരില്‍ ആന്‍ഡ്രോജന്‍ അളവ് കൂടാന്‍ കാരണമാകും.
പ്രോസസ്ഡ് മീറ്റ് കഴിക്കുന്നതും നല്ലതല്ല. ഇത് നിങ്ങളെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.