13 MAY 2025
SHIJI MK
Image Courtesy: Freepik
ഇന്നത്തെ കാലത്ത് ജിമ്മില്‍ പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനായി കഴിക്കാവുന്ന ഭക്ഷണങ്ങള്‍ നോക്കാം.
മുട്ടയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദിവസവും പുഴുങ്ങിയ മുട്ട കഴിക്കാവുന്നതാണ്.
ചിക്കന്‍ ബ്രെസ്റ്റ് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ പ്രോട്ടീന്‍ വളരെ കൂടുതലും കൊഴുപ്പ് കുറവുമാണ്.
നിങ്ങള്‍ക്ക് ഗ്രീക്ക് യോഗേര്‍ട്ടും കഴിക്കാവുന്നതാണ്. ഒരു കപ്പ് ഗ്രീക്ക് യോഗേര്‍ട്ടില്‍ 20 ഗ്രാം പ്രോട്ടീനുണ്ട്.
പനീറിലും ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം ലഭിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
വൈറ്റമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
സോയാബീന്‍സ് കഴിക്കുന്നതും വളരെ നല്ലതാണ്. 100 ഗ്രാം സോയാബീന്‍സില്‍ 36 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയ അടങ്ങിയിരിക്കുന്ന ബദാം കഴിക്കുന്നതും നിങ്ങള്‍ക്ക് ഏറെ നല്ലതാണ്.