04 May 2025
NANDHA DAS
Image Courtesy: Freepik
പനീർ കഴിക്കുന്നത് സ്ട്രെസും ഉല്‍കണ്‌ഠയും കുറയ്ക്കാൻ ഏറെ നല്ലതാണ്. അതിനാൽ മാനസികാരോഗ്യത്തിനായി പനീർ ഡയറ്റിൽ ഉൾപ്പെടുത്താം.
ധാരാളം പ്രോട്ടീൻ അടങ്ങിയ പനീറിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. അതിനാൽ പനീർ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഉയർന്ന അളവിൽ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പനീര്‍ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹ രോഗികള്‍ക്കും മിതമായ അളവിൽ പനീർ കഴിക്കാം.
കാത്സ്യം, ഫോസ്ഫറസ് എന്നിവയടങ്ങിയ പനീർ പതിവായി കഴിക്കുന്നത് എല്ലിനും പല്ലിനും വളരെ നല്ലതാണ്.
സിങ്ക് ധാരാളം അടങ്ങിയ പനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കും.
വിറ്റാമിന്‍ ബി12 കൊണ്ട് സമ്പുഷ്ടമായ പനീർ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ലാക്റ്റിക് ആസിഡ് അടങ്ങിയ പനീർ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.