04 May 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പലരുടെയും വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടാവും. ഇവയെ വളർത്തുന്നതിൽ നമുക്ക് ചില ഗുണങ്ങളുണ്ട്. അവയിൽ ചിലത് ഇതാണ്.
വീട്ടിൽ പട്ടിയോ പൂച്ചയോ പോലെ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവ നമ്മളെ ആക്ടീവാക്കി നിർത്തും. ഇത് മാനസികാരോഗ്യത്തിന് നല്ലതാണ്.
ഒറ്റയ്ക്ക് താമസിക്കുകയാണെങ്കിലും വളർത്തുമൃഗങ്ങൾ നമ്മളെ ഒറ്റയ്ക്കാക്കില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാം.
മോശം ദിവസത്തിൽ മനസിന് സന്തോഷം നൽകി സ്ട്രെസ് ലെവൽ കുറയ്ക്കാൻ വളർത്തുമൃഗങ്ങളുമായി സമയം ചിലവഴിക്കുന്നതിലൂടെ സാധിക്കും.
വളർത്തുമൃഗങ്ങളുണ്ടെങ്കിൽ സൗഹൃദങ്ങളിൽ സഹായിക്കും. ഇവയിലൂടെ പുതിയ സൗഹൃദങ്ങൾ കണ്ടെത്താനുള്ള അവസരങ്ങളുണ്ടാവും.
പട്ടികൾ മാത്രമല്ല, പൂച്ചകളും സുരക്ഷിതത്വം നൽകുന്നവയാണ്. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവരാണെങ്കിൽ ഇവ സുരക്ഷിതബോധം നൽകും.
വളർത്തുമൃഗങ്ങൾ ജീവിതത്തിലുണ്ടെങ്കിൽ സന്തോഷമുണ്ടാവും. ഇതും നമ്മുടെ മാനസികാരോഗ്യത്തെ സാരമായി സഹായിക്കും.
വളർത്തുമൃഗങ്ങളെ പരിചരിക്കുന്നത് ചെറിയ കാര്യമല്ല. ഇവയെ വളർത്തുന്നതിലൂടെ വളർത്തുമൃഗങ്ങൾ നമ്മളെ ചുമതല എന്താണെന്ന് പഠിപ്പിക്കും.