04 May 2025
NANDHA DAS
Image Courtesy: Freepik
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ബലവും ഭംഗിയുമുള്ള പല്ലുകൾ ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
വിറ്റാമിൻ എ, ബി, ഫോളിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പാലിലും പാലുത്പന്നങ്ങളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുന്നു.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ സ്ട്രോബെറി കഴിക്കുന്നതും പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും ആരോഗ്യമുള്ള പല്ലുകൾ ലഭിക്കാൻ സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയ ആപ്പിൾ പതിവായി കഴിക്കുന്നതും പല്ലുകളില്‍ കേടുണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീൻ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ ഇവ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.