AUG 2025

NEETHU VIJAYAN

ബിപി കൂടുതലാണോ? കുറയ്ക്കാം ഈ ഭക്ഷണ‌ ശീലങ്ങളിലൂടെ

 Image Courtesy: Unsplash 

ഉപ്പ് കൂടുതൽ കഴിക്കുന്നതാണ് രക്തസമ്മർദ്ദം കൂടുന്നതെന്ന് വിശ്വസിക്കുന്നവരാണ് നമുക്കിടയിൽ മിക്കവരും. എന്നാൽ അതിന് പിന്നിലെ കാരണങ്ങൾ പലതാണ്.

ബിപി

ഒരുപക്ഷേ പുറത്തേ കാലാവസ്ഥപോലും ഇതിനെ ബാധിക്കുന്നതാണ്. എന്നാൽ കൂടിയ ബിപി താനെ കുറയും ഈ ഭക്ഷണശീലത്തിലൂടെ.

കാലാവസ്ഥ

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് അടങ്ങിയ പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കുന്ന ചില സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

സിട്രസ് അടങ്ങിയ പഴം

സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുണ്ട്. ഇവ ആരോഗ്യകരമായ കൊഴുപ്പുകളാണ്, ഇത് വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

കൊഴുപ്പുള്ള മത്സ്യം

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ക്രാൻബെറി, തുടങ്ങിയവയിലെ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

ബെറികൾ

പിസ്ത, ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയവ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

നട്സ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ കൂടുതലാണ്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബീറ്റ്റൂട്ട്

മുട്ട പോഷകസമൃദ്ധമാണ്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല ആരോഗ്യമുള്ള മുതിർന്നവർക്ക് ഒരു ദിവസം 3 മുട്ട കഴിക്കാം.

മുട്ട