01 August 2025
Abdul Basith
Pic Credit: Pexels
ഉദരാരോഗ്യം സംരക്ഷിച്ചുനിർത്തേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ഉദരാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഇതാ.
മോര് പോലെ പാലിൽ നിന്ന് തയ്യാറാക്കുന്ന ഒരു പാനീയമാണ് കെഫിർ. ഇത് ദഹനം മെച്ചപ്പെടുത്തി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
പുളിപ്പിച്ച ചായയാണ് കൊമ്പുച്ച. ഇതിൽ പ്രീബയോട്ടിക്സും ആൻ്റിഓക്സിഡൻ്റ്സുമുണ്ട്. ഉദരാരോഗ്യത്തിന് സഹായിക്കുന്നതാണ് കൊമ്പൂച്ചയും.
ഇലക്ടോലൈറ്റുകളും പ്രോബയോട്ടിക്സും കൊണ്ട് സമ്പന്നമാണ് മോര്. ഇത് ദഹനസംവിധാനം തണുപ്പിച്ച് ബ്ലോട്ടിങ് ഇല്ലാതാക്കാൻ സഹായിക്കും.
ഇഞ്ചി, മഞ്ഞൾ ചായയിൽ ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളുണ്ട്. ഇതിലെ ആൻ്റിമൈക്രോബിയൽ പ്രോപ്പർട്ടികൾ ഉദരാരോഗ്യം മെച്ചപ്പെടുത്തും.
ഇലക്ട്രോലൈറ്റുകൾ കൊണ്ട് സമ്പന്നമായ തേങ്ങാവെള്ളം ശരീരത്തിലെ ജലാംശം നിലനിർത്തും. ഇത് ഉദരാരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.
പുതിന വയറിന് വളരെ സഹായകമാണ്. ബ്ലോട്ടിങ് കുറച്ച് ഇറിറ്റബിൾ ബവൽ സിൻഡ്രമിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും പുതിന സഹായിക്കും.
വെള്ളം ഒഴിച്ച് നേർപ്പിച്ച ആപ്പിൾ സൈഡർ വിനാഗിരി ദഹനത്തിന് സഹായിക്കും. ഉദരാരോഗ്യത്തെ ഏറെ സഹായിക്കാനും ഇതിന് കഴിയും.