02 MAY 2024
TV9 MALAYALAM
Image Courtesy: Getty Images
ആന്റി ഓക്‌സിഡന്റും വിറ്റാമിന്‍ സിയും പൈനാപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പൈനാപ്പിളിന് സാധിക്കും.
മലബന്ധത്തെ അകറ്റാനുള്ള ബ്രോംലൈന്‍ എന്ന ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളിലുണ്ട്. ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
പൈനാപ്പിളില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ സിയും അടങ്ങിയതുകൊണ്ട് തന്നെ ഇത് കണ്ണിന് നല്ലതാണ്.
മാംഗനീസ്, കാത്സ്യം തുടങ്ങി എല്ലുകള്‍ക്ക് ബലം നല്‍കുന്ന എല്ലാം പൈനാപ്പിളിലുണ്ട്.
പൈനാപ്പിളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പൈനാപ്പിളില്‍ ധാരാളം വെള്ളം അടങ്ങിയതുകൊണ്ട് നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കും.
പഞ്ചസാരയുടെ അളവ് കൂടിയ പഴമാണ് മുന്തിരി. ഇതും രാത്രി കഴിക്കുന്നത് നല്ലതല്ല.
പൈനാപ്പിളില്‍ കലോറി കുറവാണ്. ഇത് വണ്ണം കുറയാന്‍ സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് കൊളാജിന്‍ വര്‍ധിപ്പിച്ച് ചര്‍മ്മത്തിന് ആരോഗ്യം നല്‍കും.