22 May 2025
NANDHA DAS
Image Courtesy: Freepik
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതൽ. രാവിലെ ആരോഗ്യകരമായ ഭക്ഷണങ്ങൾ വേണം കഴിക്കാൻ. അത്തരത്തിൽ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
കലോറി വളരെ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായ ഓട്സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്.
പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
പ്രഭാതഭക്ഷണമായി ഇഡ്ഡലി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പ്, ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയ മുട്ട പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്.
പ്രഭാത ഭക്ഷണമായി ചിയ സീഡ്‌സ് കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
കലോറി കുറഞ്ഞ, ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ ബെറിപ്പഴങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ദിവസവും ഒരു പിടി നട്സ് രാവിലെ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.