16 June 2026

ASHLI C

ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ

Photo Credit: Getty Images

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ചർമത്തിന്റെ സുരക്ഷയ്ക്കും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഒരേപോലെ സഹായകരമായ ഒരു ഭക്ഷ്യ പദാർത്ഥമാണ് റാഗി.

റാഗി 

റാഗിയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകൾ, നാരുകൾ, കാൽസ്യം, വിറ്റമിൻസ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.

ഘടകങ്ങൾ

റാഗിയിൽ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം പതുക്കെ ആക്കി വയറു കുറേസമയം നിറഞ്ഞിരിക്കാൻ സഹായിക്കും.

വിശപ്പ് കുറയ്ക്കും

റാഗിയിൽ കൊഴുപ്പിന്റെ അളവ് കുറവാണ് അതുപോലെ തന്നെ നല്ല ശരീരത്തിന് ആവശ്യമായ നാരുകളും ഇതിലൂടെ ലഭിക്കും

കൊഴുപ്പും നാരുകളും

റാഗിയിലുള്ള  ആന്റിഓക്സിഡുകൾ ചർമ്മത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലിനോട് പോരാടുന്നു. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കവും സൗന്ദര്യവും നൽകും

തിളക്കമുള്ള ചർമം

 റാഗിയിൽ അടങ്ങിയിരിക്കുന്ന അയൺ, വിറ്റാമിൻ എന്നിവ മുഖത്തെ കുരുവിനെ ഇല്ലാതാക്കും. കറുത്ത പാടുകൾ കുറയ്ക്കുവാനും റാഗി തൈരിലോ പാലിലോ ചേർത്ത് മുഖത്ത് തേക്കുന്നത് നല്ലതാണ്.

മുഖക്കുരുവും കറുത്ത പാടുകളും

എണ്ണമയം ഉള്ള ചർമം ഉള്ള ആളുകൾക്ക് റാഗി മുഖത്ത് തേക്കുന്നത് അമിതമായ എണ്ണ നീക്കം ചെയ്യാൻ വളരെ നല്ലതാണ്.

ചർമ്മത്തിലെ എണ്ണമയം

റാഗി കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ നല്ലതാണ് . ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം അയാൾ എന്നിവ മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്തും.

മുടികൊഴിച്ചിൽ