15 June 2026

Jayadevan A M

വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി

Image Courtesy: Getty Images

ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കാനും, ആരോഗ്യത്തിനും നല്ലതാണ് വെളുത്തുള്ളി. എന്നാല്‍ തൊലി കളയുന്നത് അത്ര എളുപ്പമല്ല

വെളുത്തുള്ളി 

വെളുത്തുള്ളിയുടെ തൊലികള്‍ വളരെ പെട്ടെന്ന് കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇവിടെ പരിചയപ്പെടാം.

തൊലി കളയാന്‍

വെളുത്തുള്ളി അല്ലികൾ ഒരു പാത്രത്തിലിടുക. അല്പം ചൂടുവെള്ളം ഒഴിച്ച് 15 മിനിറ്റ് വരെ വെക്കുക. കൈകൊണ്ട് ജസ്റ്റ് ഒന്ന് അമർത്തുമ്പോൾ തൊലി അടർന്നു പോരുകയും ചെയ്യും (കൈ പൊള്ളരുത്)

ചൂടുവെള്ളം

വെളുത്തുള്ളി അല്ലി കട്ടിങ് ബോർഡിൽ വെക്കുക. ഒരു വലിയ കനമുള്ള കത്തി മുകളിലായി പരത്തി വെച്ച് കൈപ്പത്തി കൊണ്ട് കത്തിക്ക് മുകളിൽ പതുക്കെ ഒന്നിടിക്കുക (കൈ മുറിയരുത്)

കട്ടിങ് ബോർഡിൽ

വെളുത്തുള്ളി അല്ലികൾ പ്ലേറ്റിലാക്കി 15 മുതൽ 20 സെക്കൻഡ് മാത്രം മൈക്രോവേവ് ചെയ്യുക. ഓവനിൽ നിന്ന് പുറത്തെടുത്ത് ചെറുതായി തണുത്ത ശേഷം കൈകൊണ്ട് തൊട്ടാൽ തൊലി ഇളകിപ്പോരും

മൈക്രോവേവ്

വെളുത്തുള്ളി അല്ലികൾ ഒരു മണിക്കൂർ നല്ല വെയിലത്ത് വെക്കുക. അതിനുശേഷം കൈകൊണ്ട് തിരുമ്മിയാൽ തൊലി പാറിപ്പോകും.

വെയിലത്ത്

ഈ ടിപ്‌സുകളില്‍ അനുയോജ്യമായത് പരീക്ഷിക്കാം. ചൂടുവെള്ളം ഉപയോഗിക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാനും, കത്തി ഉപയോഗിക്കുമ്പോള്‍ മുറിയാതിരിക്കാനും ശ്രദ്ധിക്കണം

ടിപ്‌സ്‌

വെളുത്തുള്ളി അരിയുന്നതിന് മുൻപായി കൈകളിൽ അല്പം വെളിച്ചെണ്ണ പുരട്ടുക. വിരലുകളിൽ വെളുത്തുള്ളിയുടെ നീര് പറ്റിപ്പിടിക്കുന്നത് ഇതുവഴി ഒഴിവാക്കാം

വെളിച്ചെണ്ണ