Abdul Basith
Pic Credit: Unsplash
Abdul Basith
26 December 2025
ശരീരഭാരം കുറയ്ക്കാൻ നമ്മൾ പലവഴികളും തേടാറുണ്ട്. ഇതിനൊപ്പം പരീക്ഷിക്കാവുന്ന ഒരു മാജിക് ജ്യൂസുണ്ട്. തയ്യാറാക്കാൻ വളരെ എളുപ്പം.
ചീര ജ്യൂസ് ആണ് ഭാരനിയന്ത്രണത്തെ സഹായിക്കുക. മറ്റ് പച്ചക്കറികൾക്കൊപ്പമോ ചീര മാത്രമായോ ജ്യൂസടിച്ച് കുടിയ്ക്കാവുന്നതാണ്.
ചീരയിൽ കലോറി വളരെ കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ചീര ജ്യൂസ് വളരെയധികം സഹായിക്കും.
കലോറി കുറവാണെങ്കിലും ചീരയിൽ ഫൈബർ ധാരാളമുണ്ട്. അതിനാൽ ചീര കഴിച്ചാലും ചീര ജ്യൂസ് കുടിച്ചാലും വേഗം വയർ നിറയുന്നതായി തോന്നും.
ചീരയിൽ ധാരാളമുള്ള അയൺ മെറ്റാബൊളിസം വർധിപ്പിക്കും. മെറ്റാബൊളിസം വർധിച്ചാൽ വളരെ വേഗത്തിൽ കലോറി ദഹിക്കുകയും ചെയ്യും.
പ്രകൃതിദത്ത ഡീറ്റോക്സ് ആണ് ചീര. ഇതിലൂടെ ടോക്സിനുകൾ പുറത്തേക്ക് തള്ളും. ടോക്സിനുകൾ പുറത്തേക്ക് തള്ളുന്നത് ബ്ലോട്ടിങ് കുറയ്ക്കും.
രക്തത്തിലെ ഷുഗർ കുറയ്ക്കാൻ ചീര സഹായിക്കും. ഇത് അനാവശ്യമായി വിശപ്പുണ്ടാവുന്നതിനെ തടഞ്ഞ് ശരീരഭാരം നിയന്ത്രിക്കും.
ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ ചീരയ്ക്ക് കഴിവുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനിടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കും.