29 December 2025
Nithya V
Image Credit: Getty Images
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പലർക്കും കഴിയാറില്ല. ഇത് പലതരംം ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്.
അതുകൊണ്ടാണ് കൃത്യസമയത്ത് കഴിക്കാനും ഉറങ്ങാനും ഡോക്ടർമാർ നിർദേശിക്കുന്നത്. എന്നാൽ ആഹാരം കഴിച്ച ഉടനെ ഉറങ്ങാമോ?
നല്ല ദഹനത്തിനും നല്ല ഉറക്കത്തിനും, രാത്രി ഭക്ഷണം ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു.
ഭക്ഷണം നന്നായി ദഹിക്കാനും ആസിഡ് റിഫ്ലക്സ്, ഗ്യാസ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാൻ പോകുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ഏമ്പക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
രാത്രിയിൽ ഭക്ഷണമായി വേവിച്ച പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, റൊട്ടി തുടങ്ങി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക.
വറുത്തത്, എരിവുള്ള ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, ചായ, കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ, മധുരമുള്ള പഴങ്ങൾ എന്നിവ ഒഴിവാക്കുക.