29 December 2025

Aswathy Balachandran

Image Courtesy:  Getty Images

സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്

രക്തസമ്മർദ്ദം നിയന്ത്രിക്കാനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ മൂലകമാണ് സോഡിയം. രക്തത്തിൽ ഇതിന്റെ സാധാരണ അളവ് 135-145 mmol/ltr ആണ്.

പ്രാധാന്യം

പ്രധാനമായും കറിയുപ്പിലൂടെയാണ് സോഡിയം ശരീരത്തിലെത്തുന്നത്; കൂടാതെ മുട്ട, പാൽ, മാംസം എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. അധികമുള്ള സോഡിയം വൃക്കകൾ വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.

ലഭ്യത

സോഡിയം കുറയുമ്പോൾ തലകറക്കം, ക്ഷീണം, ഓക്കാനം, പേശിവേദന എന്നിവ അനുഭവപ്പെടാം. അവസ്ഥ ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, കോമ എന്നിവയ്ക്കും സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

അമിതമായ ഛർദി, വയറിളക്കം, വിയർപ്പ് എന്നിവയിലൂടെ സോഡിയം നഷ്ടപ്പെടാം. കൂടാതെ വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ന്യൂമോണിയ, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവയും കാരണമാകാറുണ്ട്.

കാരണങ്ങൾ

പ്രായമാകുമ്പോൾ ശരീരത്തിലെ ജലാംശവും വൃക്കകളുടെ പ്രവർത്തനശേഷിയും കുറയുന്നതിനാൽ മുതിർന്ന പൗരന്മാരിലാണ് സോഡിയം കുറയുന്ന അവസ്ഥ കൂടുതൽ കണ്ടുവരുന്നത്.

സാധ്യത

ചെറിയ തോതിലുള്ള കുറവ് പരിഹരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, മോരുംവെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപ്പും പഞ്ചസാരയും ചേർത്ത മിശ്രിതവും നൽകാം.

പരിഹാരം

മൂത്രം കൂടുതൽ പോകാനുള്ള മരുന്നുകളും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളും സോഡിയം നിലയെ ബാധിച്ചേക്കാം. ഇത്തരം മരുന്നുകൾ ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രമേ കഴിക്കാവൂ.

മരുന്ന്

കായികാധ്വാനം ചെയ്യുന്നവരും വെയിലത്ത് ജോലി ചെയ്യുന്നവരും ഉപ്പിട്ട പാനീയങ്ങൾ കുടിക്കാൻ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

മുൻകരുതൽ