27 January 2026

Nithya V

ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില? 

Image Credit: Getty Images

ബെംഗളൂരുവില്‍ കോഴിയിറച്ചി വില കുതിച്ചുയരുകയാണ്. ഒരു കിലോ ഇറച്ചി ലഭിക്കണമെങ്കില്‍ നിലവില്‍ 500 രൂപയ്ക്കടുത്ത് വില നല്‍കണം.

കോഴിവില

340 നും 350 നും ഇടയിലാണ് ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും കോഴിയിറച്ചിക്ക് വില ഈടാക്കുന്നത്. ഡിസംബറില്‍ വെറും 280 രൂപ വരെയായിരുന്നു നിരക്ക്.

വില

ബെംഗളൂരുവില്‍ അടുത്തകാലത്തൊന്നും കോഴിയിറച്ചി വില കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില 400 ലേക്ക് വൈകാതെ എത്തുമെന്ന് അവര്‍ വ്യക്തമാക്കുന്നു.

ഇനിയും

കര്‍ണാടകയ്ക്ക് പുറത്ത് നടക്കുന്ന സംഭവങ്ങളാണ് നിലവില്‍ കോഴിവില ഉയരുന്നതിന് കാരണമാകുന്നത്. തമിഴ്‌നാടും ആന്ധ്രയും വില വര്‍ധനവിന് ആക്കംക്കൂട്ടുന്നു.

കാരണമെന്ത്

ഈ രണ്ട് സംസ്ഥാനങ്ങളിലെയും കോഴി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. തീറ്റ, വൈദ്യുതി, തൊഴില്‍, ഗതാഗതം എന്നിവയുടെ ചെലവുകള്‍ കുത്തനെ ഉയര്‍ത്തിയതിനെതിരെയാണ് പ്രതിഷേധം.

പ്രതിഷേധം

കോഴി ഉത്പാദനം കുറഞ്ഞതും വിലയെ സ്വാധീനിക്കുന്നുണ്ട്. ലഭ്യത കുറഞ്ഞത് വിതരണത്തില്‍ കുറവ് വരുത്തി, ഇതും വില കുതിച്ചുയരാന്‍ കാരണമായി.

ഉത്പാദനം

തമിഴ്‌നാടിനെയാണ് ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍ കോഴിയിറച്ചിക്കായി ആശ്രയിക്കുന്നത്. അവിടെയുണ്ടാകുന്ന മാറ്റം ഇവിടെയും പ്രതിഫലിക്കും.

തമിഴ്‌നാട്

കോഴിക്ക് വില കൂടിയതോടെ പല ഭക്ഷണവ്യാപാര കടകളും തങ്ങളുടെ മെനു വിലകള്‍ പരിഷ്‌കരിക്കാന്‍ ഒരങ്ങുകയാണ്. ഇതോടെ ചിക്കന്‍ വിഭവങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടി വരും.

വിലകള്‍