January 25 2026
SHIJI MK
Image Courtesy: Getty Images
മിക്‌സി ഉപയോഗിക്കാത്ത വീടികളുണ്ടാകില്ല. അമ്മികല്ലുകളും, ആട്ടുകല്ലുകളും മിക്‌സിക്ക് വഴിമാറി കൊടുത്തും. വലിയ അധ്വാനമില്ലാതെ എളുപ്പത്തില്‍ പണി തീര്‍ക്കാനും സാധിക്കും.
പലപ്പോഴും മിക്‌സി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യം ആളുകള്‍ മറന്നുപോകാറുണ്ട്. മിക്‌സിയിലിട്ട് അടിച്ചെടുക്കുന്ന സാധനങ്ങളിലാണ് തെറ്റ് ചെയ്യുന്നത്.
അതില്‍ ഒരിക്കലും ഇടാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഇട്ട് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്, മിക്‌സി എളുപ്പത്തില്‍ കേടുവരുന്നതിന് കാരണമാകും.
മിക്‌സിയിലിട്ട് ഒരിക്കലും അടിക്കാന്‍ പാടില്ലാത്ത സാധനങ്ങളിലൊന്നാണ് ചൂടുള്ളവ. അവയുടെ മര്‍ദം കാരണം അടപ്പ് തെറിച്ച് പോകാന്‍ ഉള്‍പ്പെടെ സാധ്യതയുണ്ട്.
മിക്‌സിയിലിട്ട് ഐസും അടിക്കാന്‍ പാടില്ല, ഐസുകട്ട അടിച്ചെടുക്കുന്നത് ബ്ലേഡുകളുടെ മൂര്‍ച്ഛ കുറയ്ക്കും. ബ്ലേഡുകള്‍ ഒടിഞ്ഞുപോകുകയും ചെയ്യാം.
ഫ്രീസറില്‍ നിന്ന് സാധനങ്ങളെടുത്ത് നേരിട്ട് മിക്‌സിയിലിട്ട് ഒന്നും തന്നെ അടിക്കരുത്, പ്രത്യേകിച്ച് കട്ടിയുള്ള സാധനങ്ങള്‍. ഇതും ബ്ലേഡിന് ബുദ്ധിമുട്ടാകും.
ചപ്പാത്തി മാവ് പോലുള്ള സാധനങ്ങളും മിക്‌സിയുടെ ജാറില്‍ ഇടരുത്. അവയുടെ പശപശപ്പ് മിക്‌സിയുടെ ബ്ലേഡിന്റെ വേഗത കുറക്കും. മോട്ടോറിനും കേടാണ്.