25 January 2026
Aswathy Balachandran
Image Courtesy: Getty/Unsplash
കാപ്പി കുടിക്കുന്നത് ഉന്മേഷത്തിന് നല്ലതാണെങ്കിലും അത് ചർമ്മത്തിൽ മുഖക്കുരുവിനും അകാല വാർദ്ധക്യത്തിനും കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ?
കാപ്പിയിലെ കഫീൻ ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കൂട്ടുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുന്നു.
ഉയർന്ന കോർട്ടിസോൾ നില സെബാസിയസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിൽ അമിതമായി എണ്ണമയം (Oil) ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു.
അമിതമായ എണ്ണമയം ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും വഴിതെളിക്കുന്നു.
കാപ്പി ഒരു ഡൈയൂററ്റിക് ആയതിനാൽ ശരീരത്തിലെ ജലാംശം വേഗത്തിൽ പുറന്തള്ളുന്നു. ഇത് ചർമ്മം വരണ്ടുപോകാൻ കാരണമാകുന്നു.
ചർമ്മത്തിലെ ഈർപ്പക്കുറവ് മൂലം മുഖത്ത് നേരത്തെ തന്നെ ചുളിവുകൾ വീഴാനും കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
കാപ്പിയിൽ ചേർക്കുന്ന പാലും പഞ്ചസാരയും ചർമ്മത്തിലെ കൊളാജൻ നാരുകളെ നശിപ്പിക്കുന്നത് വഴി ചർമ്മം തൂങ്ങാൻ കാരണമാകുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിതമായി കാപ്പി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുന്നു.