January 26 2026

Sarika KP

Image Courtesy:  Getty Images

ഉരുളക്കിഴങ്ങ്  കൂടുതൽ കാലം ഫ്രഷായിരിക്കാൻ...

അടുക്കളയിലെ സ്ഥിരമായി കാണുന്ന  ഒന്നാണ് ഉരുളക്കിഴങ്ങ്. വളരെ പെട്ടെന്ന് തയ്യാറാക്കാമെന്നതു കൊണ്ട് തന്നെ ഉരുളക്കിഴങ്ങ് വാങ്ങിവെക്കാറുണ്ട്.

ഉരുളക്കിഴങ്ങ്

എന്നാൽ ഇത് ദിവസങ്ങൾ കഴിയുമ്പോഴേക്കും മുളപൊട്ടാനും കേടാകാനും സാധ്യതയുണ്ട്. ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ചില മാർ​ഗങ്ങൾ ഇതാ...

കൂടുതൽ കാലം ഫ്രഷായിരിക്കാൻ...

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക. ഇത് ഉരുളക്കിഴങ്ങിന് സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു.

പുറമെയുള്ള മണ്ണ് 

നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ സൊളാനിൻ ഉണ്ടാകാനും കാരണമാകും.

നേരിട്ടുള്ള സൂര്യപ്രകാശം

ഉള്ളി എഥിലിൻ ഗ്യാസ് പുറത്തുവിടുന്നു. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ, ഉള്ളിയും ഉരുളക്കിഴങ്ങും അകലം പാലിച്ച് സൂക്ഷിക്കുക.

ഉള്ളിയും ഉരുളക്കിഴങ്ങും

പ്ലാസ്റ്റിക് കവറുകൾ ഈർപ്പം ഉള്ളിൽ നിലനിർത്തി വേഗത്തിൽ കേടാകാൻ വഴിവെക്കും. വായു സഞ്ചാരം ലഭിക്കുന്ന പേപ്പർ ബാഗുകളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

പേപ്പർ ബാഗുകളിൽ

ഇടയ്ക്കിടെ ഉരുളക്കിഴങ്ങ് പരിശോധിച്ച്, മുള വന്നതോ, മൃദുലമായതോ, കേടായതോ ആയവ ഉടൻ മാറ്റാം. അല്ലെങ്കിൽ അത് മറ്റ് കിഴങ്ങുകളിലേക്കും പകരും.

കേടായത് ഉടൻ മാറ്റാം

ഉരുളക്കിഴങ്ങിനൊപ്പം ഒന്നോ രണ്ടോ ആപ്പിൾ വെക്കുന്നത് മുള വരുന്നത് തടയാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ആപ്പിൾ