11 November 2026
Nithya V
Image Credit:: Getty Images, Unsplash
ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളാണ് പ്രമേഹവും അമിതഭാരവും.
ഇവ രണ്ടും നിയന്ത്രിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിന്, പ്രത്യേകിച്ച് അരി ഭക്ഷണത്തിന് വലിയ പങ്കുണ്ട്.
അതിനാൽ, ചോറിന് പകരം ഡീറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ചില ആരോഗ്യകരമായ ഓപ്ഷനുകൾ ഇതാ...
ഫൈബറും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള മില്ലറ്റുകളാണ് ആദ്യത്തെ ഓപ്ഷൻ.
അതുപോലെ, പ്രോട്ടീന്റെയും അവശ്യ അമിനോ ആസിഡുകളുടെയും മികച്ച ഉറവിടമാണ് ക്വിനോവ.
ധാരാളം കാൽസ്യവും നാരുകളും അടങ്ങിയ റാഗി പ്രമേഹരോഗികൾക്ക് ദിവസേന ഉപയോഗിക്കാവുന്ന മികച്ചൊരു ഭക്ഷണമാണ്.
ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് വിഭവങ്ങൾ ഏറെ നല്ലതാണ്.
കുറഞ്ഞ കാലറിയും കാർബോഹൈഡ്രേറ്റും അടങ്ങിയ കോളിഫ്ളവർ റൈസ് ചോറിന് പകരം പരീക്ഷിക്കാവുന്ന ഓപ്ഷനാണ്.