05 June 2025

NANDHA DAS

എപ്പോഴും ക്ഷീണമാണോ? എങ്കിൽ ഇവ കഴിക്കൂ

Image Courtesy: Freepik

എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

ക്ഷീണം

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്ന വാഴപ്പഴം പതിവായി കഴിക്കുന്നതും ക്ഷീണം അകറ്റാൻ സഹായിക്കുന്നു.

വാഴപ്പഴം

കാര്‍ബോഹൈട്രേറ്റും ഫൈബറും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം നൽകുന്നു.

ഓട്സ് 

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ഗുണം ചെയ്യും.

ചീര 

വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.

ഈന്തപ്പഴം

ആരോഗ്യകരമായ കൊഴുപ്പും ഫൈബറും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ക്ഷീണം അകറ്റാൻ സഹായിക്കുന്നു.

ബദാം

മുട്ടയിലുള്ള പ്രോട്ടീനും അമിനോ ആസിഡും ക്ഷീണവും വിളർച്ചയും തടയാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും നല്ലതാണ്.  

മുട്ട

പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാൻ നല്ലതാണ്.

പയറുവര്‍ഗങ്ങള്‍