05 June 2025
TV9 MALAYALAM
Image Courtesy: Freepik
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില സ്‌പൈസസ്/പഴങ്ങളെക്കുറിച്ച് ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുട്ടീഞ്ഞോ സംസാരിക്കുന്നു
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. ഇത് പ്രതിരോധശേഷി വര്‍ധിക്കാന്‍ നല്ലതാണ്
വിറ്റാമിൻ സി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യഗുണങ്ങളാണ് നെല്ലിക്കയിലുള്ളത്. പ്രതിരോധശേഷിക്കും നല്ലത്
മാതളനാരങ്ങ വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ്. ഇത് ബാക്ടീരിയകളുടെ വളർച്ചയെ തടയാൻ സഹായിക്കും
മഞ്ഞളിലെ കുർക്കുമിനില്‍ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
ഇഞ്ചിയിലെ ജിഞ്ചറോളിൽ ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും കറുവപ്പട്ടയിലുമുണ്ട്
പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചിന്റെ അഭിപ്രായങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല