രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം; ഈ പഴങ്ങൾ കഴിക്കൂ

05 June 2025

Abdul Basith

Pic Credit: Unsplash

ശരീരത്തിൻ്റെ ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കിൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തണം. ഇതിന് സഹായിക്കുന്ന ചില പഴങ്ങളുണ്ട്.

രോഗപ്രതിരോധ ശേഷി

വൈറ്റമിൻ എ, സി, ഇ എന്നിവ അടങ്ങിയിരിക്കുന്ന മാങ്ങ രോഗപ്രതിരോധ ശേഷിക്ക് ഏറെ സഹായകമാണ്. മാങ്ങ ചർമ്മാരോഗ്യവും മെച്ചപ്പെടുത്തും.

മാങ്ങ

വൈറ്റമിൻ സി, ആൻ്റിഓക്സിഡൻ്റുകൾ, ഫൈബർ എന്നിവയാണ് ലിച്ചിയിൽ അടങ്ങിയിരിക്കുന്നത്. ഇതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

ലിച്ചി

വൈറ്റമിൻ എ, സി, എന്നിവയാണ് പപ്പായയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളിൽ പ്രധാനം. ഇത് രോഗപ്രതിരോധ ശേഷിയും ദഹനവും മെച്ചപ്പെടുത്തും.

പപ്പായ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാവും.

ഓറഞ്ച്

92 ശതമാനം ജലാശമുള്ള പഴമാണ് തണ്ണിമത്തൻ. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

തണ്ണിമത്തൻ

വൈറ്റമിൻ സി, മാംഗനീസ്, ആൻ്റിഓക്സിഡൻ്റുകൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായ പൈനാപ്പിളും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

പൈനാപ്പിൽ

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്‌വരറ്റോൾ എന്ന ആൻ്റിഓക്സിഡൻ്റ് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും. പൊതുവായ ആരോഗ്യത്തിനും ഇത് നല്ലതാണ്.

മുന്തിരി