10 July 2025

NANDHA DAS

ഫാറ്റി ലിവറിനെ പേടിക്കേണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ

Image Courtesy: Freepik

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ നോക്കാം.

ഫാറ്റി ലിവര്‍

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഇലക്കറികള്‍ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാൻ സഹായിക്കും.

ഇലക്കറികള്‍

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ തടയാൻ സഹായിക്കും.

ഫാറ്റി ഫിഷ് 

ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഒലീവ് ഓയില്‍ ഭക്ഷണത്തിൽ ചേർക്കുന്നതും ഫാറ്റി ലിവര്‍ തടയാൻ നല്ലതാണ്.

ഒലീവ് ഓയില്‍

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ എന്നിവയാൽ സമ്പുഷ്ടമായ നട്സ് കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഗുണം ചെയ്യും.

നട്സ് 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ നിയന്ത്രിക്കാനും സഹായിക്കും.

വെളുത്തുള്ളി

വിറ്റാമിനുകളുടെ മികച്ച ഉറവിടമായ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ നിയന്ത്രിക്കാനും കരളിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.  

പഴങ്ങള്‍

വിറ്റാമിന്‍ ഇ കൊണ്ട് സമ്പന്നമായ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.

സൂര്യകാന്തി വിത്തുകള്‍