10 JULY 2025
ASWATHY BALACHANDRAN
Image Courtesy: Getty Images
വാഴപ്പഴത്തിന് നേരിയ അസിഡിക് സ്വഭാവമുണ്ട്. അതിനാൽ, വെറും വയറ്റിൽ കഴിക്കുമ്പോൾ ചിലരിൽ, പ്രത്യേകിച്ച് നെഞ്ചെരിച്ചിൽ പ്രശ്നങ്ങളുള്ളവരിൽ, ഇത് അസിഡിറ്റി കൂട്ടാൻ സാധ്യതയുണ്ട്.
വാഴപ്പഴത്തിൽ അടങ്ങിയ പ്രകൃതിദത്ത പഞ്ചസാര പെട്ടെന്ന് ശരീരത്തിന് ഊർജ്ജം നൽകും. ഇത് വ്യായാമത്തിന് മുൻപായി കഴിക്കുന്നത് നല്ലതാണ്.
പ്രോട്ടീനും കൊഴുപ്പും കുറവായതിനാൽ, വാഴപ്പഴത്തിൽ നിന്നുള്ള ഊർജ്ജം അധികനേരം നിലനിൽക്കില്ല. ഇത് പെട്ടെന്ന് ക്ഷീണത്തിലേക്ക് നയിച്ചേക്കാം.
ചിലർക്ക് വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് വയറുവേദന, ഗ്യാസ്, അല്ലെങ്കിൽ ദഹനക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാം.
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ കഴിക്കുമ്പോൾ ഈ ധാതുക്കളുടെ അളവ് കൂടുന്നത് ചിലരിൽ, ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.
വാഴപ്പഴത്തിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാൻ ഉപകരിക്കുകയും ചെയ്യും
വിറ്റാമിൻ സി, വിറ്റാമിൻ ബി6, മാംഗനീസ് എന്നിവയുൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
സെറോട്ടോണിൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ഉള്ളതുകൊണ്ട് വാഴപ്പഴം മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.