10 July 2025
TV9 MALAYALAM
Image Courtesy: Getty
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ ആരോഗ്യത്തോടെ വളരണമെങ്കില്‍ സ്‌ക്രീന്‍ ടൈം കുറയ്ക്കണമെന്ന് ലോകാരോഗ്യസംഘടന
സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതിനൊപ്പം നന്നായി ഉറങ്ങുകയും ആക്ടീവായി കളിക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നു
മൂന്ന് മുതല്‍ നാലു വയസ് വരെയുള്ള കുട്ടികള്‍ കുറഞ്ഞത് 180 മിനിറ്റെങ്കിലും എന്തെങ്കിലും ഫിസിക്കല്‍ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടണം
തുടര്‍ച്ചയായി ഒരു മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം അനുവദിക്കരുതെന്നും ലോകാരോഗ്യസംഘടന. സ്‌ക്രീന്‍ ടൈം അതിലും കുറച്ചാല്‍ നല്ലത്
10–13 മണിക്കൂർ നല്ല നിലവാരമുള്ള ഉറക്കം കുട്ടികള്‍ക്ക് ലഭിക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു.
ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് ചെയ്യുക എന്നത് പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംഘടനയുടെ വിദഗ്ധ സമിതിയാണ് വികസിപ്പിച്ചെടുത്തത്
ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതും ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുന്നതും ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രോഗ്രാം മാനേജർ ഡോ. ഫിയോണ ബുൾ