10 July 2025
SARIKA KP
Image Courtesy: Getty Images
നമ്മുടെ ശരീര ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളിൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയ്ക്കും വലിയ പ്രാധാന്യമുണ്ട്.
പലതരത്തിലുള്ള എണ്ണകൾ വിപണിയിൽ ലഭ്യമായതിനാൽ ഏത് വാങ്ങി ഉപയോഗിക്കണമെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്.
പാചകത്തിനും ആരോഗ്യത്തിനും ഏത് എണ്ണയാണ് ഏറ്റവും നല്ലതെന്നും അത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുകയാണ് ഡോ.അഖില വിനോദ്.
മറ്റെല്ലാ എണ്ണകളെയും അപേക്ഷിച്ച് വെളിച്ചെണ്ണയാണ് ഏറ്റവും നല്ലതെന്നാണ് ഡോ.അഖില പറയുന്നത്. ഇത് കഴിഞ്ഞാൽ ഒലിവ് ഓയിൽ.
ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാൽ വെളിച്ചെണ്ണ ഹൃദ്രോഗങ്ങൾ ചെറുക്കാൻ നല്ലതാണ്.
വെളിച്ചെണ്ണയ്ക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണ എത്ര ചൂടാക്കിയാലും ദോഷമില്ലെന്നത് മറ്റൊരു സവിശേഷതയാണ്.
ഒലിവ് ഓയിൽ തിളപ്പിക്കുമ്പോൾ ബോണ്ടിന്റെ സ്ട്രെങ്ത് കാരണം പൊട്ടിപ്പോകുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ ഉണ്ട്. ഇവ ശക്തിയേറിയ ആന്റിഓക്സിഡന്റുകളായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.