4 September 2026
Jayadevan A M
Image Courtesy: Getty Images
കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും നിലനിർത്തുന്നതിന് പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം വര്‍ധിച്ച ഇക്കാലത്ത് കണ്ണുകളുടെ സംരക്ഷണത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങൾ നോക്കാം
കാരറ്റില്‍ വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിലെ കാഴ്ചക്കുറവ് തടയാനും കണ്ണുകളുടെ ആരോഗ്യത്തിനും സഹായിക്കും
ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ ലൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളെ സംരക്ഷിക്കുന്നു
മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇത് കണ്ണ് വരണ്ടുപോകുന്ന അവസ്ഥ തടയുകയും റെറ്റിനയുടെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്നു
മുട്ടയുടെ മഞ്ഞക്കരുവിൽ ലൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക്, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ചമങ്ങൽ തടയാൻ നല്ലതാണ്
ബദാം, വാൾനട്ട്, നിലക്കടല തുടങ്ങിയവയും, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല