04 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
എല്ലാ കറികൾക്കും വേണ്ടെങ്കിലും സാമ്പാറിനും രസത്തിനും അച്ചാറുകൾക്കും കായം പൊടിച്ചു ചേർക്കുന്നത് രുചി ഇരട്ടിയാക്കും. അതിനാൽ അടുക്കളയിൽ കായം എപ്പോഴും ഉണ്ടാകും.
കടകളിൽ നിന്ന് കായം പൊടിച്ചു വച്ചിരിക്കുന്നത് വാങ്ങുന്നത് അത്ര സുരക്ഷിതമല്ല. കാരണം അതിൽ നമ്മൾ കരുതുന്നതിലും കൂടുതൽ മാരകം വിഷം അടങ്ങിയിട്ടുണ്ടാകും.
കട്ടക്കായം മിക്സിയിലിട്ട് പൊടിച്ചെടുക്കാൻ നോക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് കേടാവുന്നു എന്നത് വീട്ടമ്മമാർ പരാതിപ്പെടാറുണ്ട്. ചെയ്യേണ്ടത് ഇങ്ങനെയാണ്.
കട്ടക്കായം വലിയ കഷ്ണമായി തന്നെ വറുക്കാൻ ഇടരുത്. കത്രികയോ മൂർച്ചയുള്ള കത്തിയോ ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി കായം മുറിച്ചെടുക്കുക.
ചെറിയ തീയിൽ കായം കഷ്ണങ്ങൾ എണ്ണ ചേർക്കാതെ വറുക്കുക. കായം വീർത്തു വരികയും നല്ല മണം വരുകയും ചെയ്യുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.
കായം ചൂടോടെ മിക്സിയിലിട്ടാൽ അത് ഒട്ടിപ്പിടിച്ച് കട്ടയായി പോകും. അതിനാൽ പാത്രത്തിൽ നിന്ന് മാറ്റി പൂർണ്ണമായും തണുക്കാൻ വെക്കുക. ശേഷം പൊടിക്കാം.
നന്നായി തണുത്ത കായം മിക്സിയുടെ ജാറിലിട്ട് അതിലേക്ക് ഒരു നുള്ള് പച്ചരിപ്പൊടിയോ ഉഴുന്നുപൊടിയോ ചേർത്ത ശേഷം പൾസ് മോഡിൽ അടിച്ചെടുത്താൽ പൊടി റെഡി.