03 SEP 2026

NEETHU VIJAYAN

മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ!  അറിയാമോ?

Image Courtesy: Getty Images 

കറിക്ക് മണം കൂട്ടാൻ മാത്രമല്ല, തിളങ്ങുന്ന ചർമ്മത്തിനും മല്ലിയില സൂപ്പറാണെന്ന കാര്യം നിങ്ങൾക്ക് അറിയാമോ. എന്നാൽ കേട്ടോളൂ ഈ ​ഗുണങ്ങളെപ്പറ്റി.

മല്ലിയില

നല്ല ഫ്രഷ് മല്ലിയിലയിൽ വിറ്റാമിൻ സി, എ, കെ എന്നിവയും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.

ആന്റിഓക്‌സിഡന്റ്

മല്ലിയില അരച്ചതും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് മുഖത്തിട്ടാൽ മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറും. എന്നാൽ മല്ലിയില നല്ല ഫ്രഷായിരിക്കണം.

കുരുക്കളും പാടുകളും

മല്ലിയില നീരിൽ അല്പം നാരങ്ങാനീരും തൈരും ചേർത്ത് തേക്കുന്നത് ചർമ്മത്തിലെ അമിത എണ്ണമയം അകറ്റാൻ മികച്ചതാണ്. നാരങ്ങ നീരും ചർമ്മത്തിന് നല്ലതാണ്.

എണ്ണമയം

മല്ലിയില നീരും ഒട്സും ചേർത്ത് സ്ക്രബ് ചെയ്താൽ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ് അനായാസം നീക്കം ചെയ്യാം. മല്ലിയില കഴിക്കുന്നതും ചർമ്മത്തിന് ​ഗുണം ചെയ്യും.

ബ്ലാക്ക്ഹെഡ്സ്

ആഴ്ചയിൽ രണ്ടുദിവസം ഈ പ്രകൃതിദത്ത കൂട്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ ഉറപ്പായും നല്ല തിളങ്ങുന്ന ഭംഗിയുള്ള ചർമ്മം നിങ്ങൾക്ക് സ്വന്തമാകും.

തിളങ്ങുക

കറികളിൽ എല്ലാം അല്പം മല്ലിയില കൂടി ചേർത്ത് ദിവസവും കഴിക്കുന്നത് ഈ ​ഗുണങ്ങളെല്ലാം നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നതാണ്. 

കറികളിൽ