3 September 2026
Nithya V
Photo Credit: Getty Images,
പഞ്ചസാര വില കുതിക്കുമ്പോൾ പലരും പകരക്കാരനായി ശർക്കര ചേർക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഗുണകരമാണോ, ദോഷമോ?
ആരോഗ്യപരമായ കാര്യങ്ങളിൽ പഞ്ചസാരയേക്കാൾ കൂടുതൽ ഗുണങ്ങൾ നൽകാൻ ശർക്കരയ്ക്ക് സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
കടുത്ത സംസ്കരണത്തിന് വിധേയമാകുന്നതിനാൽ പഞ്ചസാരയിൽ പോഷകങ്ങളൊന്നും ബാക്കിയുണ്ടാകില്ല.
എന്നാൽ ശർക്കരയിൽ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിന് ശേഷം ചെറിയൊരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വയറുവീർപ്പ്, ഗ്യാസ് എന്നിവ കുറയ്ക്കാനും സഹായിക്കും.
ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ ശർക്കര നല്ലതാണ്.
ഇതിലടങ്ങിയിരിക്കുന്ന ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്താൻ സഹായിക്കും.
അതേസമയം, ശർക്കരയിൽ പ്രകൃതിദത്ത മധുരമാണെങ്കിലും ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്.